കൊടകര: കാരൂർ അമ്പലക്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ എൻജിനിയറിംഗ് വിദ്യാർഥി മുങ്ങിമരിച്ചു. കൊടകര സഹൃദയ കോളജ് വിദ്യാർഥിയായ മാനന്തവാടി കല്ലോടി മച്ചുകുഴിയിൽ അശ്വിൻ ജോസ് (21) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണു സംഭവം.
കുളത്തിന്റെ അടിത്തട്ടിലെ ചേറിൽ അകപ്പെട്ട അശ്വിനെയും മറ്റൊരു സുഹൃത്തിനേയും ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളും നാട്ടുകാരും ചേർന്നു കരയ്ക്കെത്തിച്ചെങ്കിലും കൊടകരയിലെ ശാന്തി ആശുപത്രിയിലേക്കുകൊണ്ട ുപോകും വഴി അശ്വിൻ മരിച്ചു. മൂന്നാംവർഷ ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയായ അശ്വിൻ ഹോസ്റ്റലിൽ താമസിച്ചുവരികയായിരുന്നു. മൃതദേഹം ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ.