കൂത്തുപറമ്പ്: സൂര്യാതപത്തെ പ്രതിരോധിക്കാൻ ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജ. ഈ സാഹചര്യത്തിൽ പകർച്ചവ്യാധിക്കും സാധ്യതയുള്ളതിനാൽ നിർദേശങ്ങൾ പാലിക്കണമെന്നും കൂത്തുപറമ്പിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മന്ത്രി പറഞ്ഞു.
പാലക്കാട് നാൽപ്പത് ഡിഗ്രി വരെ ചൂട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ പ്രതീക്ഷിക്കാത്ത കാര്യമാണിത്. ജലക്ഷാമം നേരിടുമ്പോൾ അശുദ്ധമായ ജലം ഉപയോഗിക്കുന്നതു വഴിയാണ് പകർച്ചവ്യാധിക്ക് സാധ്യതയുള്ളത്. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവർക്കും കരുതൽ വേണം. ഇതിനനുസരിച്ച് പ്രചാരണപ്രവർത്തനങ്ങൾ ക്രമീകരിക്കണമെന്നും മന്ത്രി പറഞ്ഞു.