ആലുവ: ജനസേവ ശിശുഭവന്റെ ചെയർമാൻസ്ഥാനത്തുനിന്നു ജോസ് മാവേലി രാജിവച്ചു. നടി കവിയൂർ പൊന്നമ്മ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. ഇന്നലെ ആലുവ മഹനാമി ഓഡിറ്റോറിയത്തിൽ നടന്ന 23-ാമത് ജനസേവ വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം നടന്നത്.
സ്ഥാപനത്തിനെതിരേ ഉയർത്തിയ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെടുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും സത്യം തെളിയുന്നതു വരെ മാറി നിൽക്കുകയാണെന്നും ജോസ് മാവേലി പറഞ്ഞു. ചാർലി പോൾ അധ്യക്ഷനായി പുതിയ മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.