കോഴഞ്ചേരി: റോഡരികിൽ ഹോട്ടൽ തൊഴിലാളി മരിച്ച നിലയിൽ. സൂര്യാതപമെന്നു സംശയം. കോഴഞ്ചേരി നാരങ്ങാനം സ്വദേശി ഷാജഹാനാണ് (60) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നാണ് ഷാജഹാനെ മാരാമണ്‍ ബിഷപ്സ് ഹൗസ് റോഡരികിൽ കണ്ടത്.
ശരീരത്തിനു പിന്നിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നതായി പറയുന്നു. കോയിപ്രം പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഇന്നു പോസ്റ്റ്മോർട്ടം നടത്തി മരണകാരണം സ്ഥിരീകരിക്കുമെന്നു പോലീസ് പറഞ്ഞു. കോഴഞ്ചേരി, മാരാമണ്‍ ഭാഗങ്ങളിലെ വിവിധ ഹോട്ടലുകളിൽ ജോലിയെടുത്തുവരികയായിരുന്നു ഷാജഹാൻ.