മല്ലപ്പള്ളി: കഴിഞ്ഞ ദിവസം പഞ്ചാബ് ഭട്ടിൻഡയിലെ വ്യോമസേനാ താവളത്തിലുണ്ടായ അപകടത്തിൽ മരിച്ച വ്യോമസേനാ ഉദ്യോഗസ്ഥൻ മല്ലപ്പള്ളി മുക്കൂർ കൊച്ചുവടവന ചാക്കോ മാത്യുവിന്റെ (ഷിജു-36) സംസ്കാരം ഇന്ന് രാവിലെ ഒന്പതിനു കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, ഫിലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത എന്നിവരുടെ കർമികത്വത്തിൽ മുക്കൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയിൽ.
കൊച്ചുവടവന കെ.വി. മാത്യു-ശോശാമ്മ ദന്പതികളുടെ മകനാണ്. ഭാര്യ ഇലന്തൂർ ഒടാലിൽ കുടുംബാംഗം ജെന്നിഫർ (നഴ്സ്, ന്യൂഡൽഹി ജാമിയ ഹംദർദ് ആശുപത്രി). മക്കൾ: ഹെലൻ, ഹെന്നിറ്റ, ഹെയ്ഡൻ.
കൊച്ചുവടവന കെ.വി. മാത്യു-ശോശാമ്മ ദന്പതികളുടെ മകനാണ്. ഭാര്യ ഇലന്തൂർ ഒടാലിൽ കുടുംബാംഗം ജെന്നിഫർ (നഴ്സ്, ന്യൂഡൽഹി ജാമിയ ഹംദർദ് ആശുപത്രി). മക്കൾ: ഹെലൻ, ഹെന്നിറ്റ, ഹെയ്ഡൻ.