കിഴക്കന്പലം: മദ്യലഹരിയിൽ അയൽവാസികൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ കുത്തേറ്റു യുവാവ് മരിച്ചു. വേളൂർ വെള്ളുമനക്കുഴിക്കരോട്ട് ബഡാഭായി എന്ന സുരേഷ് (28) ആണ് മരിച്ചത്. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ ചെങ്ങനാട്ട് കവലയ്ക്ക് സമീപം വേളൂർ നാലുസെന്റ് കോളനിയിൽ ഇന്നലെ രാത്രി 7.30നായിരുന്നു സംഭവം.