പത്തനംതിട്ട: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുള്ള സാധ്യത ആദ്യം മാധ്യമങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചത് ഉമ്മന്‍ ചാണ്ടി. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ വിഷയം ഉമ്മന്‍ ചാണ്ടി ആദ്യം മാധ്യമങ്ങളെ അറിയിക്കാന്‍ നിര്‍ദേശിച്ചത്. ശബരിമല മണ്ഡലകാലത്തു നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരിലുള്ള കേസില്‍ ജാമ്യമെടുക്കാന്‍ ഇന്നലെ ഉച്ചയോടെ റാന്നി കോടതിയില്‍ ഹാജരായപ്പോഴാണ് ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളെ കണ്ടത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നു കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാഹുല്‍ഗാന്ധി മത്സരിക്കുന്നപക്ഷം വയനാട്ടില്‍നിന്നു ടി. സിദ്ദിഖ് പിന്മാറുമെന്നും അദ്ദേഹം പറഞ്ഞു. റാന്നിയിലേക്കുള്ള യാത്രാമധ്യേയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന ഏറെക്കുറെയുള്ള ഉറപ്പ് ഉമ്മന്‍ ചാണ്ടിക്കു ലഭിച്ചത്. തുടര്‍ന്ന് ഇക്കാര്യം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ട് അറിയിച്ചശേഷം എഐസിസി ആസ്ഥാനവുമായി ബന്ധപ്പെട്ടു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെന്ന സൂചന എഐസിസി ആസ്ഥാനത്തുനിന്നു ലഭിച്ചതോടെയാണ് വിഷയം മാധ്യമങ്ങളെ അറിയിക്കാന്‍ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ നിയോഗിച്ചത്. പിന്നാലെ തങ്ങളും മാധ്യമങ്ങളെ കണ്ടുകൊള്ളാമെന്നായിരുന്നു നിലപാട്.
കോടതിയില്‍ നിന്ന് ഇറങ്ങിവന്ന ഉമ്മന്‍ ചാണ്ടി മറ്റ് യുഡിഎഫ് നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ടു.ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ച പ്രകാരമാണ് ടി. സിദ്ദിഖിനു വയനാട് സീറ്റ് നല്കിയിട്ടുള്ളതെന്നതിനാല് സിദ്ദിഖിന്റെ പിന്മാറേണ്ട സാഹചര്യം ഉമ്മന്‍ ചാണ്ടിതന്നെ അറിയിക്കട്ടെയെന്നതായിരുന്നു മറ്റു കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതു ദക്ഷിണേന്ത്യയിലാകമാനം കോണ്‍ഗ്രസിനു ഗുണകരമാകുമെന്ന് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.