തൊടുപുഴ: തിളക്കമാർന്ന പ്രതിച്ഛായയ്ക്ക് ഉടമയായ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുന്നതു യുഡിഎഫിന്റെ വിജയം കുറേക്കൂടി ഉറപ്പിക്കുന്ന തീരുമാനമാണെന്നു കേരള കോണ്ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. ഇതു പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വലിയ ചലനം സൃഷ്ടിക്കും.
റിക്കാർഡ് ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിക്കുമെന്നും ജോസഫ് പത്രസമ്മേളനത്തിൽ പറഞ്ഞു. പല സംസ്ഥാനങ്ങളിലും മോദിവിരുദ്ധ മുന്നേറ്റം അതിശക്തമാണ്. രാഹുൽ കേരളത്തിൽ മൽസരിക്കുന്നതു സംബന്ധിച്ചു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഫോണിൽ വിളിച്ച് അറിയിച്ചിരുന്നതായും ജോസഫ് പറഞ്ഞു.