കാലടി: നിരവധി ഭാഷകളുടെ ഉത്ഭവ സ്ഥാനമായ സംസ്കൃത ഭാഷയ്ക്കു പ്രചാരം നൽകുന്നതിൽ സംസ്കൃത സർവകലാശാല മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്നു ഗവർണർ പി. സദാശിവം. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഒരു വർഷം നീണ്ടുനിന്ന രജത ജൂബിലി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർവകലാശാല സൗന്ദര്യാത്മകമായ പ്രൗഢി നിലനിർത്തുന്നതു കെട്ടിടങ്ങളുടെയോ ഭൗതികസൗന്ദര്യത്തിന്റെയോ മികവിൽ മാത്രമല്ല അജ്ഞതയെ ദുരീകരിക്കാനുള്ള അദമ്യമായ തീവ്രാഭിലാഷം കൊണ്ടുകൂടിയാണ്. സത്യത്തെ സ്വീകരിക്കാനും നിലനിർത്താനും പകർന്നു കൊടുക്കാനുമുള്ള ആർജവത്തിലാണ് കാന്പസിന്റെ മനോഹാരിത പ്രത്യക്ഷമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അധ്യക്ഷത വഹിച്ചു. പദ്മവിഭൂഷണ് അടൂർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
രജത ജൂബിലി സുവനീർ ഗവർണർ, സിൻഡിക്കറ്റ് അംഗമായ കെ.കെ. വിശ്വനാഥനു നൽകി പ്രകാശനം ചെയ്തു. പ്രോ-വൈസ് ചാൻസലർ പ്രഫ. കെ.എസ്. രവികുമാർ, സിൻഡിക്കറ്റ് അംഗങ്ങളായ പ്രഫ. എസ്. മോഹൻദാസ്, രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്രഫ. എം. മണിമോഹനനൻ എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം മലയാളം സാഹിത്യകാരനായ സേതു ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അധ്യക്ഷത വഹിച്ചു.
സർവകലാശാല വൈസ് ചാൻസലർ സർവീസിൽനിന്നും വിരമിച്ച മുൻ രജിസ്ട്രാർ ഡോ. ടി.പി. രവീന്ദ്രനെ ഉപഹാരം നൽകി ആദരിച്ചു.
സാഹിത്യകാരൻ അശോകൻ ചെരുവിൽ, നോവലിസ്റ്റ് എസ്. ഹരീഷ്, കവയിത്രിയും സാംസ്കാരിക പ്രവർത്തകയുമായ മ്യൂസ് മേരി ജോർജ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.