കൊച്ചി: വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധി സ്ഥാനാർഥിയാകുന്നത് ദേശീയ രാഷ്ട്രീയത്തിന് ആവേശം പകരുന്ന കാര്യമാണെന്നു മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ.
രാഹുലിന്റെ കേരളത്തിലെ സ്ഥാനാർഥിത്വത്തിനു പിന്നിൽ കോണ്‍ഗ്രസിലെ വിഭാഗീയതയാണെന്ന വാർത്തകൾ തെറ്റാണ്. മറ്റു മണ്ഡലങ്ങളിലെല്ലാം സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതിനാലാണ് വയനാട് തെരഞ്ഞെടുത്തത്. രാഹുൽ ഗാന്ധി കേരളത്തിൽ ജനവിധി തേടണമെന്നത് ജനാധിപത്യ വിശ്വാസികളുടെ ആവശ്യമാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായാൽ സിപിഐ സ്ഥാനാർഥിത്വം പുനഃപരിശോധിക്കണം. സംസ്ഥാനത്തിനും രാഹുലിന്റെ സ്ഥാനാർഥിത്വം ആവേശം പകരുന്നതാണെന്നും അദേഹം പറഞ്ഞു.