കോട്ടയം: എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് ലോക്സഭാ സീറ്റിൽ മത്സരിക്കുന്നു എന്നതു കേരള ജനതയ്ക്കു ലഭിച്ച അംഗീകാരമാണെന്നു കേരള കോണ്ഗ്രസ് -എം വൈസ് ചെയർമാൻ ജോസ് കെ. മാണി. ചരിത്രപരമായ ഈ തീരുമാനത്തിലൂടെ ഐക്യജനാധിപത്യ മുന്നണിക്കു മാത്രമല്ല കേരളത്തിനു ദേശീയ രാഷ്ട്രീയത്തിൽ താരതമ്യങ്ങളില്ലാത്ത സ്ഥാനമാണു ലഭിക്കാൻ പോകുന്നത്.
രാഹുൽ ഗാന്ധിയുടെ വരവോടെ ദക്ഷിണേന്ത്യയിലൊട്ടാകെ കോണ്ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം അതിശക്തമായ തരംഗമുണ്ടാക്കും. ഇരുകൈകളും നീട്ടി കേരളീയ സമൂഹം രാഹുൽ ഗാന്ധിയെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വരവോടെ ദക്ഷിണേന്ത്യയിലൊട്ടാകെ കോണ്ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം അതിശക്തമായ തരംഗമുണ്ടാക്കും. ഇരുകൈകളും നീട്ടി കേരളീയ സമൂഹം രാഹുൽ ഗാന്ധിയെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.