+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂരിൽ ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ൽ സ്ഫോ​ട​നം; ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു

ന​​​ടു​​​വി​​​ൽ(​​​ക​​​ണ്ണൂ​​​ർ): ന​​​ടു​​​വി​​​ൽ കി​​​ഴ​​​ക്കേ​​​ക്ക​​​വ​​​ല​​​യി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​താ​​​വി​​​ന്‍റെ വീ​​​ട്ടി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ മ​​​ക​​​നു​​​ൾ​​​പ്പെ
കണ്ണൂരിൽ ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ൽ സ്ഫോ​ട​നം; ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു
ന​​​ടു​​​വി​​​ൽ(​​​ക​​​ണ്ണൂ​​​ർ): ന​​​ടു​​​വി​​​ൽ കി​​​ഴ​​​ക്കേ​​​ക്ക​​​വ​​​ല​​​യി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​താ​​​വി​​​ന്‍റെ വീ​​​ട്ടി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ മ​​​ക​​​നു​​​ൾ​​​പ്പെ​​​ടെ ര​​​ണ്ടു കു​​​ട്ടി​​​ക​​​ൾ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ആ​​​ർ​​​എ​​​സ്എ​​​സ് ത​​​ളി​​​പ്പ​​​റ​​​മ്പ് കാ​​​ര്യ​​​വാ​​​ഹ​​​ക് ഷി​​​ബു മു​​​തി​​​ര​​​മ​​​ല​​​യു​​​ടെ മ​​​ക​​​ൻ ഗോ​​​കു​​​ൽ (ഏ​​​ഴ്), അ​​​യ​​​ൽ​​​വാ​​​സി ഗ​​​ജ​​​ൻ രാ​​​ജ് (12) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ‌പ​​​രി​​​ക്ക​​​റ്റ​​​ത്.

കാ​​​ലി​​​ന് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ കു​​​ട്ടി​​​ക​​​ളെ പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഷി​​​ബു മു​​​തി​​​ര​​​മ​​​ല​​​യു​​​ടെ വീ​​​ടി​​​നോ​​​ടു​​​ചേ​​​ർ​​​ന്നു​​​ള്ള ഷെ​​​ഡ്ഡി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം. കു​​​ട്ടി​​​ക​​​ൾ ക​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ ക​​​യ​​​റി ച​​​വി​​​ട്ടി​​​യ​​​പ്പോ​​​ൾ സ്റ്റീ​​​ൽ ബോം​​​ബു​​​ക​​​ൾ പൊ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ​​​റ​​​യു​​​ന്നു.

പോ​​​ലീ​​​സ് വീ​​​ട്ടി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ ഏ​​​ഴ് വ​​​ടി​​​വാ​​​ൾ, ഇ​​​രു​​​മ്പ് ദ​​​ണ്ഡ് എ​​​ന്നി​​​വ ക​​​ണ്ടെ​​​ത്തി. സ്ഫോ​​​ട​​​നം ന​​​ട​​​ന്ന സ്ഥ​​​ല​​​ത്ത് ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ദ​​​ഗ്ധ​​​ർ, ബോം​​​ബ് സ്ക്വാ​​​ഡ് എ​​​ന്നി​​​വ​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

ആ​​​ല​​​ക്കോ​​​ട് സി​​​ഐ, കു​​​ടി​​​യാ​​​ൻ​​​മ​​​ല എ​​​സ്ഐ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം.