ആലപ്പുഴ: ജില്ലയിലെ പ്രമുഖ എൽഡിഎഫ് നേതാവും സിപിഐ ജില്ലാ കമ്മിറ്റി അംഗവുമായ കമാൽ എം. മാക്കിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത യുഡിഎഫ് കണ്‍വൻഷനിൽ.ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് സമ്മേളനത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു.
നിലവിൽ എൽഡിഎഫ് അന്പലപ്പുഴ മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു കമാൽ. സാമുദായിക സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്ന അദ്ദേഹത്തിന്റെ ചുവടുമാറ്റം എൽഡിഎഫ് കേന്ദ്രങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.