കോന്നി: കാത്തിരിപ്പിനും വിവാദങ്ങള്‍ക്കുമൊടുവില്‍ റഫീഖിന്റെ മൃതദേഹം ജന്മനാട്ടിലെ ആറടി മണ്ണ് ഏറ്റുവാങ്ങി. സൗദിയില്‍നിന്നു കാര്‍ഗോയുടെ വീഴ്ച മൂലം മാറി വന്ന മൃതദേഹങ്ങള്‍ ഇന്നലെ വൈകുന്നേരത്തോടെ എത്തേണ്ട സ്ഥാനങ്ങളില്‍ എത്തിച്ചു.
കോന്നി കുമ്മണ്ണൂര്‍ ഈട്ടിമുട്ടില്‍ റഫീഖി(28)ന്റെ മൃതദേഹം ഇന്നലെ വൈകുന്നേരം കുമ്മണ്ണൂര്‍ ജുമാമസ്ജിദില്‍ കബറടക്കി. സൗദിയില്‍ കഴിഞ്ഞ ഫെബ്രുവരി 27നു മരിച്ച റഫീക്കിന്റെ മൃതദേഹത്തിനു പകരം കഴിഞ്ഞ വ്യാഴാഴ്ച നാട്ടിലെത്തിച്ചതു ശ്രീലങ്കക്കാരിയായ സ്ത്രീയുടേതായിരുന്നു.
പോലീസ് ഇടപെടലില്‍ നോര്‍ക്ക സെല്‍, സൗദി എയര്‍പോര്‍ട്ടിലെ കാര്‍ഗോ വിഭാഗം എന്നിവ വിഷയം ഏറ്റെടുത്ത് സമയബന്ധിതമായി കാര്യങ്ങള്‍ നീക്കി മൃതദേഹങ്ങള്‍ അതതു സ്ഥലങ്ങളില്‍ അതിവേഗത്തിലെത്തിച്ചു.
കൊളംബോയിലേക്കു കൊണ്ടുപോയിരുന്ന റഫീഖിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ പത്തരയോടെ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിച്ചു. ഇതേ വിമാനത്തില്‍ ഉച്ചകഴിഞ്ഞു മൂന്നരയോടെ ശ്രീലങ്കന്‍ സ്ത്രീയുടെ മൃതദേഹം ശ്രീലങ്കയിലേക്കും കയറ്റി വിട്ടു.
മൂന്നരയോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കുമ്മണ്ണൂര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ എത്തിച്ചു. പതിനഞ്ച് മിനിട്ടോളം പൊതുദര്‍ശനത്തിനു വച്ച മൃതദേഹം കബറടക്കി.