കോതമംഗലം: നേര്യമംഗലത്തു മൂന്നുപേര്‍ക്കു സൂര്യാതപമേറ്റു. ഇതിൽ ഒരാള്‍ക്കു സാരമായ പൊള്ളലേറ്റിട്ടുണ്ട്. നേര്യമംഗലം ആരോലില്‍ എ.എൻ. ബാബുവിനും (41) മറ്റു രണ്ടുപേർക്കുമാണു സൂര്യാതപമേറ്റത്. റേഷന്‍കട ജീവനക്കാരനായ ബാബു ജോലി കഴിഞ്ഞു കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ടൗണിലൂടെ നടന്നുപോകുന്നതിനിടെയാണു മുഖത്തും ഇടതുകൈക്കും പൊള്ളലേറ്റത്.
അസഹ്യമായ നീറ്റല്‍ അനുഭവപ്പെട്ടു വെള്ളമൊഴിച്ചു തുടച്ചപ്പോഴാണു തൊലി ചുളുങ്ങി പൊളിഞ്ഞത്. ഉടന്‍ നേര്യമംഗലം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടി. ഒരാഴ്ചത്തെ പൂര്‍ണ വിശ്രമം വേണമെന്നു ഡോക്ടര്‍ നിർദേശിച്ചു. സൂര്യാതപമേറ്റ ഭാഗത്തു ശക്തിയായ നീറ്റലും പുകച്ചിലും അനുഭവപ്പെടുന്നതായി ബാബു പറഞ്ഞു. പൊള്ളലേറ്റ മറ്റു രണ്ടു പേരും നേര്യമംഗലത്തെ ആശുപത്രിയില്‍ ചികിത്സതേടി.