കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പൂർണപിന്തുണ നല്കുമെന്ന് രാഷ്ട്രീയ ജനതാദൾ(ആർജെഡി) സംസ്ഥാനസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. സാധാരണക്കാരിലേക്കു വികസനമെത്തിക്കുന്നതിൽ കേന്ദ്ര സർക്കാർ തികഞ്ഞ പരാജയമായിരുന്നു. വിദ്യാഭ്യാസ്യം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഒരു സ്വാധീനവും ചെലുത്താൻ ഇവർക്കായില്ല.
കേന്ദ്രത്തിൽ വികസന മുരടിപ്പാണെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളാണ് നിറഞ്ഞത്. ഈ സാഹചര്യത്തിലാണ് രാഹുൽഗാന്ധി നേതൃത്വം നൽകുന്ന യുപിഎ സർക്കാരിന് പിന്തുണ നൽകാൻ ആർജെഡി തീരുമാനിച്ചതെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ, തോമസ് ബാബു, അലക്സ് നെയ്യാറ്റിൻകര എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.