കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി 20-ാം സംസ്ഥാന സമ്മേളനത്തിനു കൊച്ചിയിൽ തുടക്കമായി. സമ്മേളന നഗരിയായ എറണാകുളം ടൗണ്‍ ഹാളിനു മുന്നിൽ സമിതി ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പതാക ഉയർത്തി. തുടർന്നു സംസ്ഥാന ഭാരവാഹികളുടെ യോഗം നടന്നു.
ഇന്നു രാവിലെ 10നു കച്ചേരിപ്പടിയിലുള്ള ആശീർഭവൻ ഹാളിൽ വാർഷിക ജനറൽ ബോഡി ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു ടൗണ്‍ ഹാളിൽ പൊതുസമ്മേളനം നടക്കും. വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിക്കും. കേരളത്തിലെ 32 രൂപതകളിൽ നിന്നായി 1500ഓളം പ്രവർത്തകർ പങ്കെടുക്കും.