തിരുവനന്തപുരം: പി.ജി. മെഡിക്കൽ (ഡിഗ്രി/ ഡിപ്ലോമ) കോഴ്സിൽ സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ന്യൂനപക്ഷ ക്വോട്ട സീറ്റുകളിലേക്ക് 2019-20 അധ്യയനവർഷം പ്രവേശനം ആഗ്രഹിക്കുന്ന ക്രിസ്ത്യൻ/മുസ്ലിം ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട അപേക്ഷകരിൽ നിന്നു സമുദായം തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ ക്ഷണിച്ചു.
ക്രിസ്ത്യൻ/മുസ്ലിം ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ന്യൂനപക്ഷ ക്വോട്ടാ സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന അതത് സമുദായത്തിൽപ്പെട്ട അപേക്ഷകർ റവന്യൂ അധികാരികളിൽ നിന്നു ലഭിക്കുന്നതും ക്രിസ്ത്യൻ/മുസ്ലിം വിഭാഗത്തിൽപ്പെടുന്നു എന്ന് തെളിയിക്കുന്നതുമായ ജാതി സർട്ടിഫിക്കറ്റ് ഓണ്‍ലൈൻ അപേക്ഷാ സമർപ്പണവേളയിൽ അപ്ലോഡ് ചെയ്യണം.
ഇതിനോടകം പിജി മെഡിക്കൽ കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ അപ്ലോഡ് ഫൈനലൈസ് ചെയ്തു കഴിഞ്ഞവർക്ക് അവരുടെ ഹോം പേജിൽ ലഭ്യമാക്കിയിട്ടുള്ള അപ്ലോഡ് മൈനോറിറ്റി സർട്ടിഫിക്കറ്റ് എന്ന ലിങ്കിലൂടെ ന്യൂനപക്ഷ സമുദായം തെളിയിക്കുന്ന ജാതി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാവുന്നതാണ്. ക്രിസ്ത്യൻ/മുസ്ലിം വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർ എസ്.ഇ.ബി.സി. സംവരണത്തിനായി വില്ലേജ് ഓഫീസറിൽ നിന്നുള്ള നോണ്‍ ക്രീമിലെയർ സർട്ടിഫിക്കറ്റ് ഓണ്‍ലൈൻ അപേക്ഷാ സമർപ്പണ വേളയിൽ അപ്ലോഡ് ചെയ്യുന്ന/ ചെയ്തിട്ടുള്ള പക്ഷം അവർ ന്യൂനപക്ഷ ക്വോട്ട സീറ്റുകൾക്കായി വീണ്ടും ജാതി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതില്ല.
2019 ലെ പിജി മെഡിക്കൽ കോഴ്സിലേക്ക് പ്രവേശനത്തിനായി ഓണ്‍ലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനും ന്യൂനപക്ഷ സമുദായം തെളിയിക്കുന്നതിനുള്ള രേഖകൾ അപ്ലോഡ് ചെയ്യുന്നതിനുമുള്ള സൗകര്യം വെബ്സൈറ്റിൽ 25 ന് വൈകുന്നേരം അഞ്ചുവരെ ലഭ്യമാകും.
ഹെൽപ്പ് ലൈൻ നന്പരുകൾ: 0471 2339101, 2339102, 2339103, 2339104.