പാലാ: പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകളുടെ ആഭിമുഖ്യത്തിലുള്ള ഐഡിസി എച്ച്ആർഡി ട്രസ്റ്റിന്റെ മേൽനോട്ടത്തിലുള്ള പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യ സിവിൽ സർവീസ് പരിശീലനത്തിന് സ്കോളർഷിപ്പ് ഏർപ്പെടുത്തും. അടുത്ത വർഷം മുതൽ നടപ്പിലാക്കുന്ന പദ്ധതിയിൽ 20 പേർക്കു സ്കോളർഷിപ്പ് ലഭിക്കും.
മേയ് നാലിനു തിരുവനന്തപുരം, പാലാ, എറണാകുളം എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന മത്സരപരീക്ഷയിലൂടെയാണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. ഐഎഎസ് പ്രിലിമിനറി പരീക്ഷയുടെ സിലബസും സ്കീമുമനുസരിച്ചുള്ള രണ്ടു മണിക്കൂർ ഒബ്ജക്റ്റീവ് പരീക്ഷയ്ക്കു പേര് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ 20 ആണ്. ഓണ്‍ലൈനായും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്കു ട്രസ്റ്റിന്റെ കീഴിലുള്ള പാലാ, തിരുവനന്തപുരം, എറണാകുളം കാന്പസുകളിൽ നിബന്ധനകൾക്കു വിധേയമായി സൗജന്യ പരിശീലനം നൽകും. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയുള്ളവർക്കും അവസാന വർഷ ഡിഗ്രി പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ബന്ധപ്പെടേണ്ട നന്പർ: പാലാ - 9447421011, തിരുവനന്തപുരം- 9497431000, എറണാകുളം - 9447380020 .