കോട്ടയം: കേരള സിആർപിഎഫ് പെൻഷനേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പുൽവാമയിൽ പൊലിഞ്ഞ 40 സിആർപിഎഫ് ജവാൻമാരുടെ 41- ാം ചരമദിനം ആചരിക്കും. 26ന് ഉച്ചകഴിഞ്ഞ് രണ്ടിന് വയനാട് വൈത്തിരി വെറ്ററിനറി കോളജിന്റെ കബനി ഓഡിറ്റോറിയത്തിലാണ് ചടങ്ങ്.
വയനാട് ജില്ലാ കളക്ടർ എ.ആർ. അജയകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപേഴ്സൺ, എംഎൽഎ, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, സാംസ്കാരിക നേതാക്കൾ, വെറ്ററിനറി കോളജ് രജിസ്ട്രാർ, ജീവനക്കാർ, വിദ്യാർഥികൾ, പൊതുജനങ്ങൾ, സിആർപിഎഫ് റിട്ട. ഐജിമാരായ ടി. ചന്ദ്രശേഖർ, എ.എം. മുഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും. വീരമൃത്യു വരിച്ച ജവാൻ വസന്തകുമാറിന്റെ ഭാര്യക്ക് വസന്തകുമാറിന്റെ ചിത്രം ആലേഖനം ചെയ്ത മെമെന്റോ നൽകുകയും അദ്ദേഹത്തിന്റെ അമ്മയെ പൊന്നാടയണിയിക്കുകയും ചെയ്യും.