തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്നു തനിക്കറിയില്ലെന്നു സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തോടാണു ചോദിക്കേണ്ടത്. നിലവില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടിക സ്വാഗതാര്‍ഹമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
കേരളത്തിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായ ശേഷമാണ് ഡൽഹിയിൽനിന്നു മടങ്ങിവന്നത്. എന്നാൽ, ഒരു സീറ്റില്‍ മാത്രം പ്രഖ്യാപനം വരാത്തതിനെപ്പറ്റി അറിയില്ല. ശക്തരായ സ്ഥാനാര്‍ഥികളെയാണ് ഇത്തവണ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നതെന്നും ശ്രീധരന് പിള്ള പറഞ്ഞു. പത്തനംതിട്ടയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേര് അംഗീകരിക്കണമെന്ന ആർഎസ്എസ് നിർദേശം ദേശീയ അധ്യക്ഷൻ അമിത്ഷായുടെ പരിഗണനയിലാണ്. സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും.