കൊടുങ്ങല്ലൂർ: ന്യൂസിലൻഡിലെ മോസ്കിൽ ഭീകരന്റെ വെടിയേറ്റുമരിച്ച കൊടുങ്ങല്ലൂർ സ്വദേശി അൻസി ബാവ(25)യുടെ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ മൂന്നിനു നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കും.
ന്യൂസിലൻഡ് പോലീസ് ബുധനാഴ്ചയാണ് മൃതദേഹം ബന്ധുക്കൾക്കു കൈമാറിയത്. കേരള സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് നോർക്കയാണ് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ വേഗത്തിലാക്കിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ ബന്ധുവായ പി.എച്ച്. നിയാസ് മൃതദേഹം ഏറ്റുവാങ്ങും. തുടർന്നു കൊടുങ്ങല്ലൂരിലെത്തിക്കും.