കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ തുടങ്ങുന്നതിന്റെ ഭാഗമായി അടുത്തമാസം അഞ്ചിന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി പ്രാരംഭവാദം കേൾക്കും.
പോലീസ് സമർപ്പിച്ച കുറ്റപത്രത്തിന്മേൽ പ്രാരംഭവാദം കേട്ടശേഷം പ്രതികൾക്കെതിരേ കുറ്റം ചുമത്തി വിചാരണ നടപടികളിലേക്കു കടക്കും. വിചാരണ നടപടികൾ പൂർത്തിയാക്കാനായി ഹൈക്കോടതി ചുമതലപ്പെടുത്തിയ വനിതാ ജഡ്ജി ഹണി എം. റോസ് ഇന്നലെ കേസ് പരിഗണിച്ചു. പ്രതികളിലൊരാളായ നടൻ ദിലീപ് ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ഹാജരായിരുന്നില്ല.