ചങ്ങനാശേരി: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി പിഎസ്സി നടത്തുന്ന ഡിപ്പാർട്ട്മെന്റൽ പരീക്ഷയുടെ പരിശീലന ക്ലാസുകൾ ഓൺലൈൻ മാതൃകയിൽ 28-ന് വൈകുന്നേരം ആറിന് ചെത്തിപ്പുഴ സർഗക്ഷേത്രയിൽ ആരംഭിക്കും. അക്കൗണ്ട് ടെസ്റ്റ് (ലോവർ/ഹയർ), എക്സിക്യൂട്ടീവ് ഓഫീസേഴ്സ് ടെസ്റ്റ്, കെഇആർ എന്നിവയ്ക്കാണു പരിശീലന ക്ലാസുകൾ. സായാഹ്ന ക്ലാസുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9496802200 എന്ന നന്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.