തൃശൂർ: ഗ്ലോബൽ കത്തോലിക്ക കോണ്ഗ്രസ് ശതാബ്ദി വർഷത്തിൽ ഏർപ്പെടുത്തിയ നൂറ്റാണ്ടിന്റെ അല്മായ പ്രേഷിതൻ അവാർഡിന് തൃശൂർ അതിരൂപതയിലെ ഷെവ. എൻ.എ. ഒൗസേഫിന്. സഭയ്ക്കും സമൂഹത്തിനും നല്കിയ സേവനങ്ങൾ പരിഗണിച്ച് അദ്ദേഹത്തിന് ജോണ് പോൾ രണ്ടാമൻ മാർപാപ്പ ഷെവലിയർ പദവി നല്കി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കൂടിയ കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ പ്രതിനിധിസമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അവാർഡ് വിതരണം ചെയ്തു.
ഷെവ. ഒൗസേഫ്മാസ്റ്റർക്കു വേണ്ടി സഹധർമിണി മേരി ടീച്ചറും കുടുംബാംഗങ്ങളും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബിഷപ്സ് ഡെലഗേറ്റ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഡയറക്ടർ ഫാ. ജിയോ കടവി എന്നിവർ പ്രസംഗിച്ചു.