പാലാ: സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിക്ക് നാഷണൽ ബോർഡ് ഓഫ് അക്രിഡിറ്റേഷൻ (എൻബിഎ) അംഗീകാരം ലഭിച്ചു. ടെക്നിക്കൽ വിദ്യാഭ്യാസരംഗത്തു മികവ് ഉറപ്പാക്കാൻ കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് എൻബിഎ.
ഗുണമേന്മയും പ്രവർത്തനക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും പരിഗണിച്ചാണ് കോളജിലെ മെക്കാനിക്കൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷൻ എന്നീ ബ്രാഞ്ചുകൾക്കു രണ്ടാമതും അക്രഡിറ്റേഷൻ ലഭിച്ചത്. അക്രിഡിറ്റേഷൻ ലഭിക്കുക വഴി വിദ്യാർഥികൾക്ക് ഉയർന്ന ജോലിയും വിദേശ ഉപരിപഠനത്തിനു സാധ്യതയും ലഭിക്കും. ലാബുകളും സൗകര്യങ്ങളും മെച്ചപ്പെടുത്താനും സാങ്കേതിക സെമിനാറുകളും കോണ്‍ഫറൻസുകളും നടത്താനും കൂടുതൽ ധനസഹായം ലഭിക്കാൻ അക്രിഡിറ്റേഷൻ സഹായിക്കും. ഇതോടെ വിദ്യാർഥികൾക്കു കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ ബിടെക് ഓണേഴ്സ് എടുക്കാനും കഴിയും.
2002ൽ പാലാ രൂപത സ്ഥാപിച്ച കോളജിന് ഇതു രണ്ടാം തവണയാണ് അക്രിഡിറ്റേഷൻ ലഭിക്കുന്നത്. ഐഎസ്ഒ 9001:2015 അംഗീകാരവും ലഭിച്ചിട്ടുണ്ട്. എൻബിഎ അക്രിഡിറ്റേഷൻ നേടിയ കോളജിന്റെ ചെയർമാൻ മോണ്‍. ജോസഫ് മലേപ്പറന്പിൽ, മാനേജർ ഫാ. മാത്യു കോരംകുഴ, പ്രിൻസിപ്പൽ ഡോ. ജെ. ഡേവിഡ്, വൈസ് പ്രിൻസിപ്പൽ ഡോ. മധുകുമാർ എന്നിവരെ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിനന്ദിച്ചു.