തിരുവല്ല: ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. ചാത്തങ്കരി മുകേഷ് ഭവനിൽ മുരളീധരനാണ് (56 )മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു വീടിനു സമീപത്തെ പച്ചക്കറി തോട്ടത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ചാത്തങ്കരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി തിരുവല്ലയിലേക്ക് വിട്ടയച്ചെങ്കിലും യാത്രാമധ്യേ മരിച്ചു. സൂര്യാഘാതമേറ്റാണ് കുഴഞ്ഞുവീണതെന്നു സംശയിക്കുന്നു. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും.