തിരുവനന്തപുരം: കൗണ്‍സിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് കേരളയുടെ ആഭിമുഖ്യത്തിൽ ദളിത് ക്രൈസ്തവർ സെക്രട്ടേറിയറ്റിലേക്കു മാർച്ചും ധർണയും നടത്തുന്നു.
കേരള സർക്കാരിനെ നയിക്കുന്ന പാർട്ടിയും മുന്നണിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്ത കാര്യം ഈ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെയും മുന്നണിയെയും ബോധ്യപ്പെടുത്തുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രവർത്തകർ റാലിയിൽ പങ്കെടുക്കും.
സിഎസ്ഐ കൊല്ലം - കൊട്ടാരക്കര മഹായിടവക ബിഷപ് റവ. . ഉമ്മൻ ജോർജ് സെക്രട്ടേറിയറ്റ് നടയിൽ ധർണ ഉദ്ഘാടനം ചെയ്യും. സിഡിസിയുടെ സംസ്ഥാന ജനറൽ കണ്‍വീനർ വി.ജെ. ജോർജ്, ചെയർമാൻ എസ്.ജെ. സാംസണ്, കോഓർഡിനേറ്റർ ഷാജി പീറ്റർ, ഓർഗനൈസർ ഡബ്ല്യു.ആർ. പ്രസാദ്, സംസ്ഥാന ഉപദേശകൻ ഡോ. സൈമണ്‍ ജോണ്‍, രക്ഷാധികാരികളായ റവ. ഷാജു സൈമണ്‍, ഫാ. ജോണ്‍ അരീക്കൽ, മേഖലാ കണ്‍വീനർമാരായ ദേവസി കുറ്റൂർ, എസ്.എസ്. രാജൻ, ദളിത് കത്തോലിക്ക മഹാസഭയുടെ നേതാക്കളായ എൻ. ദേവദാസ്, ജോർജ് എസ്. പള്ളിത്തുറ എന്നിവർ റാലിക്ക് നേതൃത്വം നൽകും.