ചേർത്തല: ബൈക്കിൽ ഓട്ടോയിടിച്ച് എൽജെഡി ചേർത്തല നിയോജക മണ്ഡലം സെക്രട്ടറി പട്ടണക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് രോഹിണി നിവാസിൽ ശ്രീകുമാർ പട്ടണക്കാട് (43) മരിച്ചു. ദേശീയപാതയിൽ ചേർത്തല റെയിൽവേ സ്റ്റേഷനു തെക്ക് ഒറ്റപ്പുന്ന ജംഗ്ഷനു സമീപം വ്യാഴാഴ്ച പുലർച്ചെ നാലിനായിരുന്നു അപകടം. ഗന്ധർവൻപാട്ട് കലാകരനായ ശ്രീകുമാർ അരീപ്പറന്പിലെ ഒരു ക്ഷേത്രത്തിലെ പരിപാടി കഴിഞ്ഞു പുലർച്ചെ വീട്ടിലേക്കു മടങ്ങുന്പോഴായിരുന്നു അപകടം.
വൈറ്റിലയിൽനിന്ന് അലപ്പുഴയിലേക്കു പോകുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ടു വന്നിടിക്കുകയായിരുന്നു. ശ്രീകുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ചേർത്തലയിൽനിന്ന് അഗ്നിശമന സേനയെത്തിയാണ് താലൂക്കാശുപത്രിയിലേക്കു മൃതദേഹം മാറ്റിയത്. അപകടത്തെത്തുടർന്ന് അരമണിക്കൂറോളം ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
താലൂക്കാശുപത്രിയിൽ മൃതദേഹ പരിശോധനയ്ക്കു ശേഷം ഉച്ചകഴിഞ്ഞു രണ്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അമ്മ: നളിനി. ഭാര്യ: സൗമ്യ. മക്കൾ: ഏഴാംക്ലാസ് വിദ്യാർഥി ദേവദർശ്, ദേവിക (എട്ടുമാസം).