നെടുങ്കണ്ടം: ചേന്പളത്തിനുസമീപം മേക്കല്ലാറിൽ മൂന്നുവയസുകാരൻ പടുതാക്കുളത്തിൽ വീണു മരിച്ചു. മേക്കല്ലാർ പുത്തൻപുരയ്ക്കൽ രതീഷ് - ചിത്ര ദന്പതികളുടെ ഏകമകൻ അഡോണ്‍(3) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടി കാൽവഴുതി പടുതാക്കുളത്തിൽ വീഴുകയായിരുന്നു.
കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് പടുതാക്കുളത്തിൽനിന്നു കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിനുമുന്‍പ് മരണം സംഭവിച്ചു. ഇവരുടെ വീടിനു സമീപംതന്നെയാണ് പടുതാക്കുളം.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം ഇന്ന് കല്ലാർ മേരിഗിരി പള്ളിയിൽ. നെടുങ്കണ്ടം പോലീസ് കേസെടുത്തു.