+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പന്പ, കക്കി സംഭരണികൾ വറ്റുന്നു

പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​ഗി​​രി ജ​​ല​​വൈ​​ദ്യു​​തി പ​​ദ്ധ​​തി​​യു​​ടെ പ​​ന്പ, ക​​ക്കി സം​​ഭ​​ര​​ണി​​ക​​ൾ വ​​റ്റി. സം​​ഭ​​ര​​ണശേ​​ഷി​​യു​​ടെ 50 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ​​യാ​​ണ് ഇപ്പോൾ ജ​​ല​​നി
പന്പ, കക്കി സംഭരണികൾ വറ്റുന്നു
പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​ഗി​​രി ജ​​ല​​വൈ​​ദ്യു​​തി പ​​ദ്ധ​​തി​​യു​​ടെ പ​​ന്പ, ക​​ക്കി സം​​ഭ​​ര​​ണി​​ക​​ൾ വ​​റ്റി. സം​​ഭ​​ര​​ണശേ​​ഷി​​യു​​ടെ 50 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ​​യാ​​ണ് ഇപ്പോൾ ജ​​ല​​നി​​ര​​പ്പ്. പ​​ന്പ​​യി​​ൽ 51 ശ​​ത​​മാ​​ന​​വും ക​​ക്കി​​യി​​ൽ 49 ശ​​ത​​മാ​​ന​​വു​​മാ​​ണ് ജ​​ല​​നി​​ര​​പ്പ്. 2018 ഓ​​ഗ​​സ്റ്റ് 14നു 100 ​​ശ​​ത​​മാ​​ന​​വും നി​​റ​​ഞ്ഞ സം​​ഭ​​ര​​ണി​​ക​​ളി​​ലെ ജ​​ല​​നി​​ര​​പ്പ് ആ​​റു​​മാ​​സ​​ത്തി​​നു​​ള്ളി​​ൽ താ​​ഴേ​​ക്ക് എ​​ത്തി.

986.332 മീ​​റ്റ​​റാ​​ണ് പ​​ന്പ സം​​ഭ​​ര​​ണി​​യു​​ടെ ശേ​​ഷി. 457.539 മീ​​റ്റ​​റാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ ജ​​ല​​നി​​ര​​പ്പ്. പ്ര​​ള​​യ​​ത്തി​​നു​​ശേ​​ഷം ജ​​ല​​നി​​ര​​പ്പ് 96 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി​​യിരു​​ന്നു. ശ​​ബ​​രി​​മ​​ല മ​​ണ്ഡ​​ല​​കാ​​ല​​ത്തും ഉ​​ത്സ​​വ​​ത്തി​​നും ചെ​​റി​​യ സം​​ഭ​​ര​​ണി​​ക​​ൾ തു​​റ​​ന്നു പ​​ന്പ​​യി​​ലേ​​ക്കു വെ​​ള്ളം ഒ​​ഴു​​ക്കു​​ക​​യു​​മു​​ണ്ടാ​​യി.സം​​സ്ഥാ​​ന​​ത്തെ ര​​ണ്ടാ​​മ​​ത്തെ ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി​​യാ​​ണ് ശ​​ബ​​രി​​ഗി​​രി. വേ​​ന​​ൽ ക​​ടു​​ത്ത​​തോ​​ടെ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്.