ചങ്ങനാശേരി: സംസ്ഥാനത്തെ മുന്നോക്ക സമുദായങ്ങളിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി ജസ്റ്റീസ് എം.ആർ. ഹരിഹരൻനായർ ചെയർമാനായുള്ള നാലംഗ കമ്മീഷനിലെ മെംബർ സെക്രട്ടറിയായി നിയമിക്കപ്പെട്ടിട്ടുള്ള അംഗം പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആളാണെന്ന ആക്ഷേപമുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
ഇതു ശരിയാണെങ്കിൽ മുന്നോക്ക വിഭാഗങ്ങൾക്കായി രൂപീകരിച്ചിട്ടുള്ള ഈ കമ്മീഷനിൽ അദ്ദേഹം മെംബർ സെക്രട്ടറിയായിരിക്കുന്നതു തികച്ചും അനുചിതമാണെന്നും ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. വളരെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനം വഹിക്കുന്ന അംഗമായതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. അതിനാൽ സംസ്ഥാന ഗവണ്മെന്റ് ഇതിന്റെ നിജസ്ഥിതി മനസിലാക്കി ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു.