നെടുമ്പാശേരി: ബിജെപിക്കെതിരേ കേരളത്തിലും കേന്ദ്രത്തിലും "കോമാ' സഖ്യമാണ് അരങ്ങേറുന്നതെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇത് ദയനീയമായി പരാജയപ്പെടുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള.
നെടുമ്പാശേരി വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. സുസ്ഥിര ഭരണത്തിനായി വാദിച്ച കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും ഇപ്പഴേ അടിച്ചുതുടങ്ങി.
സോഷ്യൽ മീഡിയയിൽ തനിക്കെതിരേ നടക്കുന്ന പ്രചാരണത്തെ കാര്യമാക്കുന്നില്ല. ആർക്കുവേണ്ടിയെങ്കിലും പ്രചാരണം നടത്തട്ടെ. കേരളത്തിലെ ബിജെപി സ്ഥാനാർഥിപ്പട്ടിക ഇന്നു കേന്ദ്രം പ്രഖ്യാപിക്കും. എൻഡിഎയുടെ പൂർണ ലിസ്റ്റ് മാധ്യമങ്ങളെ അറിയിക്കുന്നതിനു ബിജെപി നേതാവ് പി.കെ. കൃഷ്ണദാസിനെയും ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു.