കൊച്ചി: കെസിബിസി പ്രോ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ജീവൻ സംരക്ഷണ ദിനാഘോഷങ്ങൾ (പ്രോ ലൈഫ് ദിനം) 23നു മൂവാറ്റുപുഴ നെസ്റ്റിൽ നടക്കും. ഉച്ചകഴിഞ്ഞു 2.30 ന് ആരംഭിക്കുന്ന പ്രോ ലൈഫ് ദിന സംസ്ഥാന സമ്മേളനം കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ രൂപതാ സഹായ മെത്രാൻ യൂഹാനോൻ മാർ തിയോഡോസിസ് അധ്യക്ഷത വഹിക്കും.
സംസ്ഥാന ഡയറക്ടർ ഫാ. പോൾ മാടശേരി അനുഗ്രഹ പ്രഭാഷണവും പ്രസിഡന്റ് സാബുജോസ് മുഖ്യ പ്രഭാഷണവും നടത്തും. ഫാ. സെബാസ്റ്റ്യൻ വലിയതാഴത്ത്, ഫാ. മൈക്കിൾ വടക്കേവീട്ടിൽ, ഷിബു ജോണ്, സിസ്റ്റർ മേരി ജോർജ്, ടോമി ദിവ്യരക്ഷാലയം എന്നിവർ പ്രസംഗിക്കും. കർമപദ്ധതികളുടെ ഉദ്ഘാടനം, മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ ആദരിക്കൽ, അധ്യാപകർക്കുള്ള പുരസ്കാരം വിതരണം എന്നിവ ദിനാഘോഷത്തോടനുബന്ധിച്ചു നടക്കും.