കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐയുടെ നുണ പരിശോധന പൂർത്തിയായി. സിനിമാ താരങ്ങളായ ജാഫർ ഇടുക്കി, സാബുമോൻ, മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റ്യൻ, മണിയുടെ സുഹൃത്തുക്കളായ എം.ജി. വിപിൻ, സി.എ. അരുണ്‍, മുരുകൻ, അനിൽകുമാർ എന്നിവരെയാണു നുണ പരിശോധനയ്ക്കു വിധേയരാക്കിയത്.