ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ ഷൊർണൂർ-ആലപ്പുഴ പാസഞ്ചർ ട്രെയിനിന്റെ ബയോ ക്ലോസറ്റിൽ പൂർണവളർച്ചയെത്താത്ത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.
ആറു മാസം വളർച്ചയുള്ള ആൺ കുഞ്ഞിന്റെ മൃതദേഹമാണ് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 9.30നാണ് മൃതദേഹം കണ്ടെത്തിയത്. ശുചീകരണ ജീവനക്കാർ ശുചിമുറി വൃത്തിയാക്കുന്പോൾ വെള്ളം പുറത്തു പോകുന്നതിനു തടസമുണ്ടായിരുന്നു. വെള്ളം ശക്തിയായി പന്പ് ചെയ്തപ്പോഴാണ് മൃതദേഹം കുടുങ്ങിയിരിക്കുന്നതു കണ്ടത്.
റെയിൽവേ പോലീസ് മേൽനടപടി സ്വീകരിച്ച ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.