അന്പലപ്പുഴ: കേബിൾ അഴിക്കുന്നതിനിടെ കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു. വയനാട് പുൽപ്പള്ളി ദിലീപാ(34)ണ് മരിച്ചത്. പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകുന്നേരം 4.30 ഓടെ ആയിരുന്നു അപകടം. ക്ഷേത്രത്തിലെ പൂര മഹോത്സവം കഴിഞ്ഞ് ഉച്ചഭാഷിണിയുടെ കേബിളുകൾ അഴിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇയാൾ മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഗംഗാ ലൈറ്റ് ആൻഡ് സൗണ്ട് കരാർ തൊഴിലാളിയാണ് മരിച്ച ദിലീപ്.
ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇയാൾ മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഗംഗാ ലൈറ്റ് ആൻഡ് സൗണ്ട് കരാർ തൊഴിലാളിയാണ് മരിച്ച ദിലീപ്.