തൃശൂർ: സാമ്പത്തിക അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ ഏത് അന്വേഷണവും നേരിടുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. തൃശൂരിൽ നടന്ന അസോസിയേഷൻ സംസ്ഥാന ജനറൽ കൗണ്‍സിൽ യോഗത്തിലാണ് തീരുമാനം. 2017 മുതലുള്ള വരവുചെലവു കണക്കുകൾ സംസ്ഥാന കമ്മിറ്റി യോഗം വീണ്ടും പരിശോധനയ്ക്കെടുത്തുവെന്നും പാകപ്പിഴകൾ കണ്ടെത്താനായില്ലെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച വരവുചെലവു കണക്ക് സോഷ്യൽ ഓഡിറ്റിംഗിനു വിധേയമാക്കുന്നതിനായി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ആരോപണങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സംഘടന അഭിപ്രായപ്പെട്ടു. യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം.വി. സുധീപ്, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സംസ്ഥാന സെക്രട്ടറി സുജനപാൽ അച്യുതൻ, ട്രഷറർ ബിബിൻ എൻ. പോൾ തുടങ്ങിയവർ പ്രസംഗിച്ചു.