കോട്ടയം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ സതേൺ റീജണൽ ക്യാംപസിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന “മാറുന്ന മാധ്യമങ്ങൾ മായാത്ത മൂല്യങ്ങൾ’’ എന്ന മാധ്യമപഠന ഗ്രന്ഥത്തിന്റെ പ്രകാശനം 25-ന് തിങ്കളാഴ്ച മൂന്നിന് എംജി സർവകലാശാലാ ആക്ടിംഗ് വൈസ്ചാൻസലർ ഡോ. സാബു തോമസ് നിർവഹിക്കും. വിസിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് സാനു തോമസ് ഏറ്റുവാങ്ങും.
യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. കെ. സാബുക്കുട്ടൻ, ഐഐഎംസി റീജണൽ ഡയറക്ടറും അക്കാദമിക് ഹെഡുമായ ഡോ. അനിൽകുമാർ വടവാതൂർ, ഡെപ്യൂട്ടി ഡയറക്ടർ രജിത് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
അച്ചടി, ദൃശ്യ, ശബ്ദ, നവ മാധ്യമങ്ങളിലടക്കം കേരളമാധ്യമ രംഗത്തെ പുതുചലനങ്ങൾ അടയാളപ്പെടുത്തുന്ന വിദഗ്ധരുടെ പ്രൗഢലേഖനങ്ങളും പഠനങ്ങളും ഉൾപ്പെടുന്നതാണു ഡോ. അനിൽകുമാർ വടവാതൂർ എഡിറ്റ് ചെയ്ത് ഈ മലയാളഗ്രന്ഥം.