തൃശൂർ: ടി.ആർ. ചന്ദ്രദത്തിന്റെ സ്മരണാർഥം തളിക്കുളം വികാസ് ട്രസ്റ്റ് സാമൂഹ്യപ്രവർത്തന രംഗത്തെ മികച്ച വ്യക്തിക്ക് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം അസോസിയേഷൻ ഓഫ് മെന്റലി ഹാൻഡിക്യാപ്ഡ് അഡൽറ്റ്സ് (അംഹ) സാരഥി ഡോ.പി. ഭാനുമതിക്കു സമ്മാനിക്കും.
ഒരു ലക്ഷം രൂപയാണ് അവാർഡ്. തെരഞ്ഞെടുപ്പിനുശേഷം അവാർഡ് സമ്മാനിക്കും. നേരത്തെ 27നാണ് ചടങ്ങ് നടത്താൻ തീരുമാനിച്ചിരുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. ഡോ.എസ്.എം. വിജയാനന്ദ്, ഫാ. ഡേവിസ് ചിറമ്മൽ, ടി.ആർ. അജയൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.