+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്ടിൽ സി​ദ്ദി​ഖ്; ഉ​മ്മ​ന്‍ ​ചാ​ണ്ടി​യു​ടെ വ​ലം​കൈ

കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ലെ കോ​ണ്‍​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ എ​ന്നും ഉ​യ​ര്‍​ന്നു കേ​ള്‍​ക്കു​ന്ന പേ​രാ​ണ് ടി. ​സി​ദ്ദി​ഖ്. കെ​പി​സി​സി അം​ഗ​വും കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ ടി. ​സി
വയനാട്ടിൽ സി​ദ്ദി​ഖ്; ഉ​മ്മ​ന്‍ ​ചാ​ണ്ടി​യു​ടെ വ​ലം​കൈ
കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ലെ കോ​ണ്‍​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ എ​ന്നും ഉ​യ​ര്‍​ന്നു കേ​ള്‍​ക്കു​ന്ന പേ​രാ​ണ് ടി. ​സി​ദ്ദി​ഖ്. കെ​പി​സി​സി അം​ഗ​വും കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ ടി. ​സി​ദ്ദി​ഖ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വ​ലം​കൈ​യെ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. 2016 നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ന്ദ​മം​ഗ​ല​ത്തു മ​ത്സ​രി​ച്ച സി​ദ്ദി​ഖി​നെ പ​തി​നാ​യി​ര​ത്തി​ലേ​റെ വോ​ട്ടി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ ഇ​ട​തു സ്വ​ത​ന്ത്ര​ൻ പി.​ടി.​എ. റ​ഹീം തോ​ല്പി​ച്ചു.

പെ​രു​മ​ണ്ണ പ​ന്നീ​ര്‍​ക്കു​ളം തു​വ​ക്കോ​ട്ട് വീ​ട്ടി​ല്‍ കാ​സിം-​ന​ബീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി കാ​സ​ർ​ഗോ​ഡ് ചെ​മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ള​നാ​ട് 1974-ല്‍ ​ജ​നി​ച്ച സി​ദ്ദി​ഖ് എ​ൺ​പ​തു​ക​ളു​ടെ അ​വ​സാ​നം കോ​ഴി​ക്കോ​ട്ട് എ​ത്തി. പ​ന്തീ​രാ​ങ്കാ​വ് ഹൈ​സ്‌​കൂ​ളി​ലും ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജി​ലും ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലും കോ​ഴി​ക്കോ​ട് ലോ ​കോ​ള​ജി​ലും പ​ഠി​ച്ചു. കോ​ള​ജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി യാ​യി​രു​ന്നു. കാ​ലി​ക്ക​ട്ട് യു​ണി​വേ​ഴ്‌​സി​റ്റി സെ​ന​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

2002ല്‍ ​അ​ദേ​ഹം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കു​ന്ന​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​യി.
2002 -07 കാ​ല​യ​ള​വി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു,പി​ന്നീ​ട് 2007- 09 ല്‍ ​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​യി. "നി​യ​മ​സ​ഭ​യി​ലെ ഉ​മ്മ​ന്‍​ചാ​ണ്ടി' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ർ ആ​യി​രു​ന്നു.
ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളു​മു​ണ്ട്.

മി​ക​ച്ച പ്ര​സം​ഗ​ക​ന്‍, സം​ഘാ​ട​ക​ന്‍, ജ​ന​പ്രി​യ നേ​താ​വ് അ​ങ്ങ​നെ നി​ര​വ​ധി വി​ശേ​ഷ​ണ​ങ്ങ​ള്‍​ക്ക് ഉ​ട​മ​യാ​യ അ​ദ്ദേ​ഹ​ത്തി​ന് പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ക്കു​ട​ൻ സ്മാ​ര​ക പ​രി​സ്ഥി​തി അ​വാ​ര്‍​ഡ് ല​ഭി​ച്ചു.