കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള എസ്ഡിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൾ മജീദ് ഫൈസിയും പാലക്കാട്ട് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കലും ആറ്റിങ്ങലില്‍ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മയിലും ആലപ്പുഴയില്‍ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും ജനവിധി തേടും.
ആറു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ദേശീയ സമിതി അംഗവും സംസ്ഥാന സെക്രട്ടറിയുമായ കെ.കെ. അബ്ദുൾ ജബ്ബാര്‍ കണ്ണൂരിലും സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി വടകരയിലും സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.പി. മൊയ്തീന് കുഞ്ഞ് ചാലക്കുടിയിലും എസ്ഡിടിയു സംസ്ഥാന സെക്രട്ടറി ബാബു മണി കരുവാരക്കുണ്ട് വയനാട്ടിലും മലപ്പുറം ജില്ലാ സെക്രട്ടറിയും അഭിഭാഷകനുമായ കെ.സി.നസീര്‍ പൊന്നാനിയിലും എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി.എം. ഫൈസല്‍ എറണാകുളത്തും മത്സര രംഗത്തുണ്ടെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി പറഞ്ഞു.
എസ്ഡിപിഐയുടെ വോട്ട് വേണ്ട എന്ന ലീഗ് തീരുമാനം എല്ലാ മണ്ഡലത്തിലും എക്കാലത്തും ബാധകമാണോ എന്നു വ്യക്തമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൾ മജീദ് ഫൈസിയും ആവശ്യപ്പെട്ടു. മഞ്ചേശ്വരത്തും ഇതാണ് നിലപാടെങ്കില്‍ ലീഗിന് ദീര്‍ഘവീക്ഷണമില്ലെന്ന് വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുൾ ഹമീദ്, അന്‍സാരി ഏനാത്ത് എന്നിവരും പങ്കെടുത്തു.