തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാകും ഇതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപിക്ക് ബദൽ ഉണ്ടാക്കാൻ കോണ്‍ഗ്രസിനാവില്ല. രാമക്ഷേത്രം നിർമിക്കുമെന്ന് പറഞ്ഞു നാട്ടിൽ കലാപത്തിന് ശ്രമിക്കുന്ന ബിജെപിയുടെ പിന്നാലെയാണ് കോണ്‍ഗ്രസ്. മൃദു വർഗീയ നയം തന്നെയാണ് കോണ്‍ഗ്രസിന്റേയും. ബിജെപിയുടെ അതേ സാന്പത്തിക നയങ്ങൾ തന്നെയാണ് കോണ്ഗ്രസിന്റേതുമെന്നും കോടിയേരി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തകർന്നു തരിപ്പണമാകും. സ്ഥാനാർഥി നിർണയം പോലും മര്യാദയ്ക്ക് പൂർത്തിയാക്കാൻ കഴിയാത്ത കോണ്‍ഗ്രസിനു രാജ്യം എങ്ങിനെ ഭരിക്കാനാകും. ബിജെപിയും തമ്മിലടിച്ചു തകർന്നു. തെരഞ്ഞെടുപ്പിൻ എൽഡിഎഫ് ചരിത്ര വിജയം നേടും. 2004 ആവർത്തിക്കും. കേരളത്തിൽ ഇടതുപക്ഷ തരംഗം ഉണ്ടാകാനുള്ള രാഷ്ട്രീയ സാഹചര്യമാണുള്ളതെന്നും നിയമസഭയ്ക്കു മുന്നിലെ ഇഎംഎസ് പാർക്കിൽ നടത്തിയ അനുസ്മരണത്തിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.