തിരുവനന്തപുരം: മാർച്ച് 31 മുതൽ ഏപ്രിൽ 7 വരെ തിരുവനന്തപുരത്ത് എസ്എപി ക്യാമ്പിൽ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ വാർഷിക മധ്യവേനലവധി ക്യാമ്പിന്റെ നടത്തിപ്പിനു പോലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നതതലയോഗം അന്തിമരൂപം നൽകി. ഏഴ് ദിവസങ്ങളിലായി നടക്കുന്ന ക്യാന്പിൽ കുട്ടികൾക്ക് പ്രചോദനം നല്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് വിദഗ്ധർ ക്ലാസെടുക്കും. 300 വീതം പെണ്‍കുട്ടികളും ആണ് കുട്ടികളും ഉദ്യോഗസ്ഥരും ക്യാന്പിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ചേർന്ന യോഗം പരിപാടിയുടെ നടത്തിപ്പിന് വിവിധ ഉപസമിതികൾക്കു രൂപം നല്കി.