ചെറുതോണി: ഇടുക്കി ജലസംഭരണിയിൽ 24 മണിക്കൂറിനിടെ 0.30 അടി വെള്ളം താഴ്ന്നു. അണക്കെട്ടിൽ ഇന്നലെ രാവിലെ ഏഴിനുള്ള കണക്കുപ്രകാരം പരമാവധി സംഭരണശേഷിയുടെ 51.4 ശതമാനം വെള്ളമാണുള്ളത്. അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 2356.60 അടിയാണ്. അതേസമയം, കഴിഞ്ഞ വർഷം ഇതേ ദിവസം ജലനിരപ്പ് 2350.56 അടിയായിരുന്നു.
ജനുവരിയിൽ പദ്ധതിപ്രദേശത്ത് 6.8 മില്ലിമീറ്റർ മഴയാണു ലഭിച്ചത്. ഫെബ്രുവരിയിൽ ഒന്പതു മില്ലിമീറ്ററും മാർച്ചിൽ ഇതുവരെ എട്ടു മില്ലിമീറ്ററും മഴയാണ് ലഭിച്ചത്. ഇടുക്കി ജലസംഭരണിയിലെ ജലം ഉപയോഗിച്ചു മൂലമറ്റത്ത് 59.57 ലക്ഷം യൂണിറ്റ് വൈദ്യുതി ഇന്നലെ ഉത്പാദിപ്പിച്ചു. ചെറുതോണിയിൽ ഇന്നലെ കൂടിയ താപനില 32 ഡിഗ്രിയും കുറഞ്ഞ താപനില 24 ഡിഗ്രിയും രേഖപ്പെടുത്തി.