കൊച്ചി: ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളി സ്ഥാപിച്ച സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട് (എസ്ഡി) സന്യാസിനി സമൂഹത്തിന് ഇന്നു 92 വയസ്. 1927 മാർച്ച് 19ന് എറണാകുളം-അങ്കമാലി അതിരൂപതയിൽ ചുണങ്ങുംവേലിയിൽ ആരംഭിച്ച ഈ സന്യാസ സമൂഹത്തിൽ ഇന്നു 11 രാജ്യങ്ങളിലായി 1447 സന്യാസിനി സഹോദരിമാർ സേവനം ചെയ്യുന്നുണ്ട്.
അഗതികൾ, നിരാലംബരായ മരണാസന്നർ, വികലാംഗർ, മാനസിക ദൗർബല്യമുള്ളവർ, തടവറയിൽ കഴിയുന്നവർ, ദരിദ്രരും നിസഹായരുമായ സഹോദരങ്ങൾ എന്നിവരുടെ ഇടയിലുള്ള കാരുണ്യത്തിന്റെ ശുശ്രൂഷയാണ് എസ്ഡി സന്യാസിനി സമൂഹത്തിന്റെ പ്രവർത്തനം. ആലുവ തോട്ടുമുഖത്താണ് എസ്ഡി സന്യാസിനി സമൂഹത്തിന്റെ ജനറലേറ്റ്.
പ്രവർത്തനത്തിന്റെ 92-ാം വർഷത്തിൽ 25 സന്യാസിനിമാരെ കൂടി സഭയ്ക്കു ലഭിച്ചുവെന്നത് അനുഗ്രഹീതവും സന്തോഷകരവുമായ അനുഭവമാണെന്ന് എസ്ഡി മദർ സുപ്പീരിയർ ജനറൽ സിസ്റ്റർ റെയ്സി തളിയൻ പറഞ്ഞു. ഇതിൽ മഡഗാസ്കറിൽനിന്നുള്ള നാലു സന്യാസിനിമാരും ഉൾപ്പെടും. സ്ഥാപകപിതാവായ ധന്യൻ ഫാ. പയ്യപ്പിള്ളിയുടെ മധ്യസ്ഥതയിൽ ഇന്നു നിരവധി അത്ഭുതങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്.
കോന്തുരുത്തി സെന്റ് ജോണ് നെപുംസ്യാൻ പള്ളിയിലെ ധന്യന്റെ കബറിടത്തിലെത്തി അനേകം പേർ പ്രാർഥിച്ച് അനുഗ്രഹം പ്രാപിക്കുന്നുണ്ടെന്നും സിസ്റ്റർ റെയ്സി പറഞ്ഞു. സന്യാസിനി സമൂഹത്തിന്റെ സ്ഥാപക ദിനമായ ഇന്നു ജനറലേറ്റിൽ ആഘോഷമായ ദിവ്യബലിയും "കാരുണ്യസരണി’ പ്രസിദ്ധീകരണത്തിന്റെ പ്രകാശനവും ഉണ്ടാകും.