മലയാറ്റൂർ: രക്തസാക്ഷിത്വത്തിന്റെ ചുടുനിണത്താൽ കെട്ടിപ്പടുത്ത സഭയെ തകർക്കാൻ സാധിക്കുകയില്ലെന്നു കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ ചെയർമാൻ സാമുവൽ മാർ ഐറേനിയോസ്. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന മലയാറ്റൂർ തീർഥാടനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം.
സഭയെ വിശുദ്ധീകരിച്ച് മുന്നോട്ടു പോകാൻ സാധിക്കണം. ദൈവരാജ്യത്തിനു വിരുദ്ധമായി സമൂഹത്തിൽ ഭീകരത സൃഷ്ടിക്കപ്പെടുന്പോൾ സഭാ സമൂഹം അത് വെല്ലുവിളിയായി ഏറ്റെടുക്കണം. പുതിയ വിപ്ലവത്തിന്റെ കാഹളം മുഴക്കാൻ സമയമായെന്നും അദ്ദേഹം പറഞ്ഞു.
ഫാ. വർഗീസ് മുണ്ടയ്ക്കൽ ആമുഖപ്രഭാഷണം നടത്തി. ബിഷപ് മാർ തോമസ് ചക്യാത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. കത്തോലിക്ക കരിസ്മാറ്റിക് നവീകരണ ചരിത്ര പുസ്തക പ്രകാശനം ചടങ്ങിൽ നിർവഹിച്ചു. അട്ടപ്പാടി സെഹിയോനിലെ ഫാ. സേവ്യർഖാൻ വട്ടായിൽ വചനസന്ദേശം നൽകി.
മലയാറ്റൂർ സെന്റ് തോമസ് പള്ളി (താഴത്തെ പള്ളി) വികാരി ഫാ. വർഗീസ് മണവാളൻ, ഷാജി വൈക്കത്തുപറന്പിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വൈദികരുടെ നേതൃത്വത്തിൽ മലകയറി. കുരിശുമുടിയിലെ സന്നിധിയിൽ ദിവ്യബലിയും ഉണ്ടായിരുന്നു.