കൊച്ചി: എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന സിനിമയുടെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് നൽകിയ കേസിൽ മധ്യസ്ഥനെ നിയോഗിക്കണമെന്ന ആവശ്യം കോഴിക്കോട് ജില്ലാ കോടതി തള്ളിയതിനെതിരേ സംവിധായകൻ ശ്രീകുമാര മേനോൻ ഹൈക്കോടതിയിൽ ഹർജി നൽകി.
എം.ടിയുമായുണ്ടാക്കിയ കരാർ അനുസരിച്ച് തർക്കം ഉണ്ടായാൽ മധ്യസ്ഥ ചർച്ചയുടെ സാധ്യത പരിഗണിക്കാമെന്ന് വ്യവസ്ഥയുണ്ട്. ഇതു പാലിക്കാതെ തിരക്കഥ തിരിച്ചു കിട്ടാൻ എം.ടി. വാസുദേവൻ നായർ മുൻസിഫ് കോടതിയെ സമീപിക്കുകയായിരുന്നെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോഴിക്കോട് അഡീഷണൽ മുൻസിഫ് കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളി. തുടർന്ന് ജില്ലാ കോടതിയിൽ നൽകിയ ഹർജിയും കഴിഞ്ഞ 15ന് ശ്രീകുമാരമേനോന്റെ ആവശ്യം തള്ളി ഉത്തരവായി. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്. നാലു വർഷം മുന്പാണ് രണ്ടാമൂഴത്തിന്റെ തിരക്കഥ എം.ടി. സിനിമയാക്കാൻ ശ്രീകുമാര മേനോനു കൈമാറിയത്.