തൃശൂർ: കുടിശിക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടു റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്. ലഭിക്കാനുള്ള 50 കോടി രൂപയുടെ കുടിശിക ഉടൻ വിതരണം ചെയ്തില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ കടകൾ അടച്ചിട്ടു സമരം നടത്തുമെന്ന് ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് കോണ്ഗ്രസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഈ മേഖലയിലെ മറ്റു സംഘടനകളുമായി സഹകരിച്ചുകൊണ്ടാണ് ഒന്നുമുതൽ അനിശ്ചിതകാല സമരം നടത്തുക. പ്രളയബാധിതർക്കു സൗജന്യ റേഷൻ നൽകിയ ഇനത്തിലുള്ള കമ്മീഷനടക്കമുള്ള തുകയാണു ലഭിക്കാനുള്ളത്. സപ്ലൈകോ വിതരണ കേന്ദ്രത്തിൽ നടക്കുന്ന ഭക്ഷ്യധാന്യ തട്ടിപ്പും കരിഞ്ചന്തയും അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ഭാരവാഹികളായ കെ.പി.സുഗുണേന്ദ്രൻ, ബേബിച്ചൻ മുക്കാടൻ, പി.ടി. തോമസ്, സദൻ പൂക്കോട്ട് എന്നിവർ പങ്കെടുത്തു.