+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ല്യം​സ് മാ​ത്യു​വി​നു‌ ക​ർ​ഷ​ക അ​വാ​ർ​ഡ്

കോ​​​ഴി​​​ക്കോ​​​ട്: താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത മു​​​ൻ വി​​​കാ​​​രി ജ​​​ന​​​റ​​​ൽ ഫാ.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ കാ​​​ഞ്ഞി​​​ര​​​ക്കാ​​​ട്ടു​​​കു​​​ന്നേ​​​ലി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള ക​​​ർ​​​ഷ​​​ക
വി​ല്യം​സ് മാ​ത്യു​വി​നു‌ ക​ർ​ഷ​ക അ​വാ​ർ​ഡ്
കോ​​​ഴി​​​ക്കോ​​​ട്: താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത മു​​​ൻ വി​​​കാ​​​രി ജ​​​ന​​​റ​​​ൽ ഫാ.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ കാ​​​ഞ്ഞി​​​ര​​​ക്കാ​​​ട്ടു​​​കു​​​ന്നേ​​​ലി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള ക​​​ർ​​​ഷ​​​ക അ​​​വാ​​​ർ​​​ഡി​​​ന് വി​​​ല്യം​​​സ് മാ​​​ത്യു അ​​​ർ​​​ഹ​​​നാ​​​യി. പ​​​തി​​​നാ​​​യി​​​ര​​​ത്തൊ​​​ന്ന് രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന അ​​​വാ​​​ർ​​​ഡ് ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ ഒ​​​ന്നാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 29നു ​​​വൈ​​​കുന്നേരം അ​​​ഞ്ചി​​​ന് പു​​​ല്ലൂ​​​രാം​​​പാ​​​റ​​​യി​​​ൽ ചേ​​​രു​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജോ​​​ർ​​​ജ് എം. ​​​തോ​​​മ​​​സ് എം​​​എ​​​ൽ​​​എ സ​​​മ്മാ​​​നി​​​ക്കും.

കു​​​ടി​​​യേ​​​റ്റ മേ​​​ഖ​​​ല​​​യു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ല്കു​​​ക​​​യും ഉ​​​ണ​​​ർ​​​വ്, ക​​​ർ​​​മ​​​സേ​​​ന തു​​​ട​​​ങ്ങി​​​യ ക​​​ർ​​​ഷ​​​ക മു​​​ന്നേ​​​റ്റ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​മ​​​ര​​​ക്കാ​​​ര​​​നു​​​മാ​​​യി​​​രു​​​ന്നു ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ കാ​​​ഞ്ഞി​​​ര​​​ക്കാ​​​ട്ടു​​​കു​​​ന്നേ​​​ൽ.

പ​​​ഴ​​​വ​​​ർ​​​ഗ കൃ​​​ഷി മേ​​​ഖ​​​ല​​​യി​​​ലെ മി​​​ക​​​വാ​​​ണ് വേ​​​ന​​​പ്പാ​​​റ കാ​​​പ്പാ​​​ട്ടു​​​മ​​​ല ക​​​ണ്ണേ​​​ഴ​​​ത്ത് വി​​​ല്യം​​​സ് മാ​​​ത്യു​​​വി​​​നെ അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്. പ​​​ഴ​​​വ​​​ർ​​​ഗ കൃ​​​ഷി പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി 12 വ​​​ർ​​​ഷ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു. താ​​​യ്‌​​​ല​​​ൻ​​​ഡ്, ഇ​​​ന്തോ​​​നേ​​​ഷ്യ, മ​​​ലേ​​​ഷ്യ, ബ്ര​​​സീ​​​ൽ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യ​​​ട​​​ക്കം അ​​​ഞ്ഞൂ​​​റോ​​​ളം പ​​​ഴ​​​വ​​​ർ​​​ഗ ഇ​​​ന​​​ങ്ങ​​​ളു​​​ടെ ന​​​ഴ്സ​​​റി ന​​​ട​​​ത്തു​​​ന്നു. പ​​​ഴ​​​വ​​​ർ​​​ഗ ക​​​ർ​​​ഷ​​​ക​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഫ്രൂ​​​ട്സ് ആ​​​ൻ​​​ഡ് ഫ്ല​​​വേ​​​ഴ്സി​​​ന് നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്നു.
കം​​​പ്യൂ​​​ട്ട​​​ർ വി​​​ദ​​​ഗ്ധ​​​നാ​​​യ വി​​​ല്യം​​​സ് കോ​​​ഴി​​​ക്കോ​​​ട്ടെ എം​​​ഐ​​​സി​​​ടി ടെ​​​ക്നോ​​​ള​​​ജി സ​​​ർ​​​വീ​​​സ​​​സ് എ​​​ന്ന ഐ​​​ടി സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ കൂ​​​ടി​​​യാ​​​ണ്.